വാണിജ്യ വ്യവസായ മേഖലകളില്‍ മികവ് തെളിയിച്ച പ്രവാസി മലയാളികള്‍ക്കായി കൈരളി ടിവി ഏർപ്പെടുത്തിയ പ്രഥമ NRI ഓൺട്രപണർ അവാർഡുകൾ സമ്മാനിച്ചു. മികച്ച യുവ സംരഭകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട MALABAR GOLD AND DIAMONDS INTERNATIONAL OPERATIONS MANAGING DIRECTOR എം പി ഷംലാല്‍ അഹമ്മത് ,മികച്ച വനിതാ സംരഭകക്കുള്ള അവാര്‍ഡിന് അര്‍ഹയായ KEF HOLDINGS ( കെഫ് ഹോള്‍ഡിംഗ്സ് ) VICE CHAIRPERSON ശബാന ഫൈസല്‍ , എന്നിവര്‍ മമ്മുട്ടിയില്‍
നിന്ന് അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.
വിവിധ വാണിജ്യ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള ബിസിനസ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരും
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി .
ഹോട്ട് പാക്ക് ഇന്ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പി ബി അബ്ദുല്‍ ജബ്ബാര്‍ ,അല്‍ മദീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്ള പൊയില്‍ ,ക്രോവ് ഹോര്‍വത് മാനേജിംഗ് ഡയറക്ടര്‍ ജയിംസ് മാത്യു ,
അന്ഷി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷിമില്‍ മോഹന്‍ദാസ് , വീ സെര്‍വ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജെന്നി ആന്റണി എന്നിവര്ക്കാണ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.മലയാളം കമ്മ്യൂണിക്കെഷന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് , അധ്യക്ഷത വഹിച്ചു.
കൈരളി എന്‍ ആര്‍ ഐ ഓൺട്രപണർ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എം കെ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം എ അഷറഫ് അലി , ജൂറി അംഗം ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , മലയാളം കമ്മ്യൂണിക്കെഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ വി കെ അഷറഫ് , ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യുട്ടി കോണ്‍സുല്‍ ജനറല്‍
കെ മുരളീധരന്‍ , ഇ എം അഷറഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.